Short Vartha - Malayalam News

ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം: 4 പേർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. ലോറിയിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെയായിരുന്നു സ്ഫോടനം എന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.