Short Vartha - Malayalam News

ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് US രഹസ്യാന്വേഷണ വിഭാഗം

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് US രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ റാലിക്ക് മുമ്പ് തന്നെ ട്രംപിനെതിരായ ഭീഷണി സീക്രറ്റ് സര്‍വീസിനും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിനും അറിവുണ്ടായിരുന്നുവെന്ന് US ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന് വെടിയേറ്റതിന് പിന്നാലെ കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പെന്‍സില്‍വാനിയയില്‍ 20കാരന്‍ ട്രംപിനെ ആക്രമിച്ചതിന് പിന്നില്‍ ഈ ഗൂഢാലോചനയുമായി ബന്ധമില്ലെന്നാണ് നിലവിലെ വിവരം.