Short Vartha - Malayalam News

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം

US മുൻപ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വെടിവെയ്പ്പ്. ഫ്ലോറിഡയിലെ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു സംഭവം. US സീക്രട്ട് സർവീസ് ആയുധം സഹിതം പ്രതിയെ പിടികൂടി. ഇത് രണ്ടാം തവണയാണ് ട്രംപിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കടുത്ത ട്രംപ് വിമർശകനായ ഹവായ് സ്വദേശി റയാൻ വെസ്ലി റൗത്താണ് പിടിയിലായ പ്രതി. താൻ സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നു എന്നും ആക്രമണ സംഭവത്തിനുശേഷം ട്രംപ് പ്രതികരിച്ചു.