Short Vartha - Malayalam News

ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് മുന്‍ US പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വധശ്രമത്തില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്നും പറഞ്ഞു. വെടിവെയ്പ്പില്‍ പരിക്കേറ്റ ട്രംപ് വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.