Short Vartha - Malayalam News

ട്രംപിന് തിരിച്ചടി: ബിസിനസ് വഞ്ചനാക്കേസില്‍ 464 മില്യണ്‍ ഡോളര്‍ പിഴ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും

ബിസിനസ് വഞ്ചനാക്കേസില്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് ന്യൂയോര്‍ക്ക് കോടതിയുടെ മുന്നറിയിപ്പ്. ഇത്രയും വന്‍ തുക പിഴയടക്കാനുള്ള സാമ്പത്തിക സ്രോതസ്സ് തനിക്ക് ഇല്ലെന്നാണ് ട്രംപ് കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ അനുകൂലമായ ലോണും ഇന്‍ഷുറന്‍സ് വ്യവസ്ഥകളും ഉറപ്പാക്കാന്‍ തന്റെ ആസ്തികളുടെ മൂല്യം വര്‍ധിപ്പിച്ചുവെന്നാണ് ട്രംപിനെതിരായ ആരോപണങ്ങള്‍.