Short Vartha - Malayalam News

തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ട്രംപിന് വെടിയേറ്റു

പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചു കയറിയതെന്നും ആക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി.