Short Vartha - Malayalam News

ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് FBI

അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ 20കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് എന്നയാളാണ് ട്രംപിനെ വെടിവെച്ചതെന്ന് FBI അറിയിച്ചു. ആക്രമണത്തിന്റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപിനുനേരെ വെടിയുതിര്‍ത്ത ഉടന്‍ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവ സ്ഥലത്ത് നിന്ന് AR-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്.