Short Vartha - Malayalam News

ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവധി ജൂലൈ 11ന്

മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് 34 കുറ്റങ്ങളിലും കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തി. ജൂറി ഏകകണ്ഠമായാണ് ട്രംപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. അതേസമയം കേസ് കെട്ടിചമച്ചതാണെന്നാണ് ട്രംപിന്റെ പ്രതികരണം. US പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 5 മാസം മാത്രം അവശേഷിക്കെയാണ് കോടതിയുടെ ഈ നടപടി.