Short Vartha - Malayalam News

ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ആയിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രംപ് വലതു ചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ.ഡി. വാൻസിനെയും പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ നടക്കുന്ന കൺവെൻഷനിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ്, സൗത്ത് കാരലൈന, മുൻ ഗവർണറും ഇന്ത്യൻ വംശജയായ നിക്കി ഹേലി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.