Short Vartha - Malayalam News

US പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയാകാന്‍ പിന്തുണ ഉറപ്പിച്ച് കമല ഹാരിസ്

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി ആവശ്യമായ ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ലഭിച്ചു. പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച ജോ ബൈഡന്‍ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. US പാര്‍ലമെന്റായ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവര്‍ണര്‍മാരും ഏതാനും മണിക്കൂറിനകം തന്നെ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.