Short Vartha - Malayalam News

കമലാ ഹാരിസിനെ പിന്തുണച്ച് ബരാക് ഒബാമയും ഭാര്യ മിഷേലും

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും. കമല അമേരിക്കയുടെ മികച്ച പ്രസിഡന്റാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ അവള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കമലയുടെ വിജയത്തിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഒബാമ എസ്‌കില്‍ കുറിച്ചു.