Short Vartha - Malayalam News

US പ്രസിഡൻഷ്യൽ ബാലറ്റിൽ നിന്ന് ട്രംപിനെ കൊളറാഡോയ്ക്ക് വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

2021 ലെ ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്ന് ട്രംപിനെ കൊളറാഡോ കോടതി വിലക്കിയിരുന്നു. കലാപ വിരുദ്ധ ഭരണഘടനാ വ്യവസ്ഥ ഉപയോഗിച്ച് ഡൊണാൾഡ് ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കാനുള്ള വ്യക്തിഗത സംസ്ഥാനങ്ങളുടെ ശ്രമങ്ങളാണ് US സുപ്രീം കോടതി തടഞ്ഞിരിക്കുന്നത്. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന കൊളറാഡോ പ്രൈമറിയിൽ ട്രംപിന് മത്സരിക്കാന്‍ സാധിക്കും.