Short Vartha - Malayalam News

സൂപ്പർ ചൊവ്വാഴ്‌ച 8 പ്രൈമറികളിൽ വിജയിച്ച് ഡൊണാള്‍ഡ് ട്രംപ്

സൂപ്പർ ചൊവ്വാഴ്ച പ്രൈമറികളിൽ വലിയ വിജയങ്ങളോടെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിൽ ഡൊണാൾഡ് ട്രംപ് പിടി മുറുക്കി. നോമിനേഷനിലേക്കുള്ള ട്രംപിന്‍റെ പാതയിൽ കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ UN മുൻ അംബാസഡറായ നിക്കി ഹേലിക്ക് സാധിച്ചില്ല. ഇതോടെ നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍-ട്രംപ് മത്സരം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.