Short Vartha - Malayalam News

US പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകള്‍ കമല ഹാരിസ് നേടിയതായി ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍ ജെയിം ഹാരിസണ്‍ അറിയിച്ചു. അടുത്ത ആഴ്ച സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ച ശേഷമാണ് ജോ ബൈഡന്‍ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.