Short Vartha - Malayalam News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറി

US പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും US പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. തനിക്കു പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ജോ ബൈഡന്റെ നിര്‍ദേശം. അതേസമയം ബൈഡനെ തോല്‍പിക്കുന്നതിലും എളുപ്പമാണ് കമലയെ തോല്‍പ്പിക്കാനെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടി കണ്‍വന്‍ഷനിലാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യുക.