Short Vartha - Malayalam News

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കമലാ ഹാരിസ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സ്ഥാനാര്‍ഥിയാകുന്നതിന് ആവശ്യമായ വിവിധ ഔദ്യോഗിക രേഖകളില്‍ അവര്‍ ഒപ്പു വെച്ചു. ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും നവംബറില്‍ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു. യുഎസ് പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസ് മത്സരരംഗത്തെത്തിയത്.