Short Vartha - Malayalam News

ഇറാന്റെ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ മുങ്ങി

ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെയിടെയാണ് യുദ്ധക്കപ്പല്‍ മുങ്ങിയത്. സഹന്ദ് എന്ന യുദ്ധക്കപ്പലാണ് മുങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. അറ്റകുറ്റപ്പണിക്കിടെ ടാങ്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടമായതാണ് കപ്പല്‍ മുങ്ങാന്‍ കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴം കുറവായതിനാല്‍ കപ്പല്‍ തിരിച്ചെടുക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.