Short Vartha - Malayalam News

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാ ഹിയാനുമുള്‍പ്പടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കണ്ടെത്തി. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും സമീപത്ത് നിന്ന് ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 12 മണിക്കൂറായി 40ലേറെ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വടക്കു പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.