Short Vartha - Malayalam News

കേദാർനാഥിൽ എയർലിഫ്റ്റിനിടെ ഹെലികോപ്റ്റർ തകർന്നുവീണു

അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് MI 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു വീണു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. സ്വകാര്യ കമ്പനിയുടെതാണ് ഹെലികോപ്റ്റർ. ഇന്ത്യൻ സൈന്യത്തിൻ്റെ MI17 ചോപ്പറിന്റെ സഹായത്തോടെ തകരാറിലായ ഹെലികോപ്റ്ററിനെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ കാറ്റും ഹെലികോപ്റ്ററിന്റെ ഭാരവും കാരണം ചോപ്പറിന് ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി. പിന്നാലെ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന കയർപൊട്ടി താഴേക്കു പതിക്കുകയായിരുന്നു.