Short Vartha - Malayalam News

ഹെലികോപ്റ്റര്‍ അപകടം: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

അപകടത്തില്‍ കെനിയന്‍ പ്രതിരോധ സേന മേധാവി ജനറല്‍ ഫ്രാന്‍സിസ് ഒമോണ്ടി ഒഗോല്ല ഉള്‍പ്പെടെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി എല്‍ജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്. ചെസെഗോണ്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അപകട കാരണം കണ്ടെത്താനായി കെനിയ എയര്‍ഫോഴ്സ് അന്വേഷണ സംഘത്തെ നിയോഗിച്ചു.