Short Vartha - Malayalam News

കെനിയയില്‍ ഡാം തകര്‍ന്ന് അപകടം; മരണസംഖ്യ ഉയരുന്നു

കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തകര്‍ന്നത്. അപകടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോവുകയും പ്രധാന റോഡുമായുള്ള ബന്ധം മുറിയുകയും ചെയ്തു. ശക്തമായ മഴയെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും പ്രളയത്തിന്റെ പിടിയിലാണ്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു.