Short Vartha - Malayalam News

കെനിയയില്‍ ഡാം തകര്‍ന്ന് 42 മരണം

കെനിയയിലെ നകുരു കൗണ്ടിയില്‍ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. അപകടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ചെളിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇതോടെ കെനിയയില്‍ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി.