വിസ ഒഴിവാക്കിയതോടെ പുത്തനുണർവിൽ കെനിയൻ ടൂറിസം

ഡിസംബർ 12 നാണ് കെനിയയിൽ പ്രവേശിക്കാൻ വിസ വേണ്ട എന്ന പ്രഖ്യാപനം പ്രസിഡന്റ് വില്യം റൂട്ടോ നടത്തുന്നത്. സഞ്ചാരികള്‍ കെനിയയിലേക്ക് വിസ രഹിത യാത്ര നടത്താന്‍‌ www.etakenya.go.ke/en എന്ന വെബ്സൈറ്റിലാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. ഇതോടെ കെനിയയിലെ വൈല്‍ഡ്‌ലൈഫ് സഫാരി ബുക്കിങ്ങുകളും ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിങ്ങുകളും കുത്തനെ വര്‍ധിച്ചിട്ടുണ്ട്.
Tags : Kenya