2024 അവസാനത്തോടെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാന്‍ ഒരുങ്ങി കെനിയ
ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് കെനിയന്‍ സര്‍ക്കാര്‍ പറയുന്നത്. കെനിയയില്‍ തീരപ്രദേശങ്ങളിലാണ് കാക്കകള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇത് പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്കും തീരപ്രദേശത്തെ ടൂറിസത്തിനും കൃഷിക്കും വെല്ലുവിളിയാകുകയാണ്. ഇതോടെയാണ് കെനിയന്‍ സര്‍ക്കാര്‍ കാക്കകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്.
കെനിയയില്‍ ഡാം തകര്‍ന്ന് അപകടം; മരണസംഖ്യ ഉയരുന്നു
കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തകര്‍ന്നത്. അപകടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോവുകയും പ്രധാന റോഡുമായുള്ള ബന്ധം മുറിയുകയും ചെയ്തു. ശക്തമായ മഴയെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും പ്രളയത്തിന്റെ പിടിയിലാണ്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു.
കെനിയയില്‍ ഡാം തകര്‍ന്ന് 42 മരണം
കെനിയയിലെ നകുരു കൗണ്ടിയില്‍ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. അപകടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോവുകയും റോഡുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ചെളിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇതോടെ കെനിയയില്‍ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി.
ഹെലികോപ്റ്റര്‍ അപകടം: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
അപകടത്തില്‍ കെനിയന്‍ പ്രതിരോധ സേന മേധാവി ജനറല്‍ ഫ്രാന്‍സിസ് ഒമോണ്ടി ഒഗോല്ല ഉള്‍പ്പെടെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി എല്‍ജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്. ചെസെഗോണ്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അപകട കാരണം കണ്ടെത്താനായി കെനിയ എയര്‍ഫോഴ്സ് അന്വേഷണ സംഘത്തെ നിയോഗിച്ചു.
വിസ ഒഴിവാക്കിയതോടെ പുത്തനുണർവിൽ കെനിയൻ ടൂറിസം
ഡിസംബർ 12 നാണ് കെനിയയിൽ പ്രവേശിക്കാൻ വിസ വേണ്ട എന്ന പ്രഖ്യാപനം പ്രസിഡന്റ് വില്യം റൂട്ടോ നടത്തുന്നത്. സഞ്ചാരികള്‍ കെനിയയിലേക്ക് വിസ രഹിത യാത്ര നടത്താന്‍ www.etakenya.go.ke/en എന്ന വെബ്സൈറ്റിലാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. ഇതോടെ കെനിയയിലെ വൈല്‍ഡ്‌ലൈഫ് സഫാരി ബുക്കിങ്ങുകളും ഹോട്ടല്‍, റിസോര്‍ട്ട് ബുക്കിങ്ങുകളും കുത്തനെ വര്‍ധിച്ചിട്ടുണ്ട്.