Short Vartha - Malayalam News

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും സമീപത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നും ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഹെലികോപ്റ്ററിന്റെ മുഴുവന്‍ ക്യാബിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും കത്തി നശിക്കുകയും ചെയ്തു.