Short Vartha - Malayalam News

മസൂദ് പെസഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റ്

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ നേടിയാണ് പരിഷ്‌കരണവാദിയും പാര്‍ലമെന്റംഗവുമായ മസൂദ് പെസഷ്‌കിയാന്‍ വിജയിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം അതായത് 16.3 മില്ല്യണ്‍ വോട്ടുകള്‍ പെസെഷ്‌കിയാന്‍ നേടി. മെയ് 20 ന് അസര്‍ബൈജാനില്‍ നിന്ന് മടങ്ങുന്നതിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോയത്.