Short Vartha - Malayalam News

ഇറാൻ പ്രസിഡന്റിന്റെ മരണം: അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഹെലികോപ്ടർ റൂട്ടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വെടിയുണ്ടകളോ, സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും ഹെലികോപ്റ്റർ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്റ്ററുകളുടെ പൈലറ്റുകളുമായി തകർന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് അപകടത്തിന് ഏകദേശം ഒന്നര മിനിറ്റ് മുമ്പ് ബന്ധപ്പെട്ടിരുന്നുവെന്നും ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.