Short Vartha - Malayalam News

ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നു

ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നത്. മുഹമ്മദ് മുഖ്ബാര്‍ പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞിരുന്നു.