Short Vartha - Malayalam News

ബലൂചിസ്ഥാനിൽ ഇറാൻ സേനയുടെ ആക്രമണം; 4 പാകിസ്ഥാനികൾ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച രാത്രി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഇറാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നാല് പാകിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ - ഇറാൻ അതിർത്തിക്ക് സമീപമാണ് വെടിവെയ്‌പ്പ് നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഉമർ ജമാലി അറിയിച്ചു. വെടിവയ്പ്പിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വാഷുക്ക് നയീം ഉംറാനി പറഞ്ഞു.