Short Vartha - Malayalam News

ഭീകരാക്രമണം; ബലൂചിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വിവിധയിടങ്ങളിലായാണ് ഭീകരാക്രമണം നടന്നത്. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണ പരമ്പരയില്‍ പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മി. പഞ്ചാബില്‍ നിന്നെത്തിയ ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം 23 പേരെ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. തിരിച്ചടിച്ച പാകിസ്ഥാന്‍ സേന 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്.