Short Vartha - Malayalam News

പാകിസ്ഥാനിൽ ഭീകരാക്രമണം: 39 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഒരു ബസ് കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞ് നിർത്തി ആളുകളെ പരിശോധിച്ച ശേഷം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഭീകരർ ട്രക്കുകളും, വാനുകളും ഉൾപ്പെടെ 10 വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.