Short Vartha - Malayalam News

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ അനന്തനാഗിലും കിഷ്ത്വറിലുമാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നാട്ടുകാരന്‍ മരിച്ചു. കിഷ്ത്വറില്‍ രണ്ട് ഭീകരരര്‍ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം സേന പൂര്‍ണ്ണമായി വളഞ്ഞു.