Short Vartha - Malayalam News

ഏറ്റുമുട്ടല്‍; ജമ്മുകശ്മീരില്‍ സെനികന് വീരമൃത്യു

ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ സെനികന് വീരമൃത്യു. വെടിവെയ്പ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2:30 ഓടെ നിയന്ത്രണരേഖയിലെ കുംകാടി സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്.