Short Vartha - Malayalam News

ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ CRPF ജവാൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു CRPF ജവാൻ കൊല്ലപ്പെട്ടു. ഉധംപൂരിലെ ദാദു മേഖലയിലാണ് ഭീകരരുമായി വെടിവെയ്പുണ്ടായത്. CRPF ഉം ജമ്മുകശ്മീർ പോലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു മേഖലയിൽ നടക്കുന്ന തീവ്രവാദി ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.