Short Vartha - Malayalam News

ജമ്മുവിൽ സുൻജ്‍വാൻ സൈനിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; ഒരു സൈനികന് പരിക്കേറ്റു

ജമ്മുവിലെ സുൻജ്‌വാൻ സൈനിക കേന്ദ്രത്തിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. സൈനിക കേന്ദ്രത്തിന് പുറത്തുള്ള കവാടത്തിന് സമീപത്തു നിന്ന് ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. സൈനിക പോസ്റ്റിലുണ്ടായിരുന്ന ജവാന്മാർ തിരിച്ചും വെടിവെച്ചു. അൽപ സമയത്തിനകം വെടിവെപ്പ് അവസാനിപ്പിച്ച് ഭീകര‍ർ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭീകരരെ കണ്ടെത്താനായി സൈന്യവും ജമ്മുകശ്മീർ പോലീസിൻ്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.