Short Vartha - Malayalam News

കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ നിര്‍മിത MI-17 ഹെലികോപ്റ്ററാണ് തകര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ സംഘമായ ഗള്‍ഫ് കാര്‍ട്ടലിനെതിരെ സൈന്യം പോരാടുന്നതിനിടെയാണ് അപകടമുണ്ടായത്. ഗള്‍ഫ് കാര്‍ട്ടലിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരെ ഹെലികോപ്റ്ററില്‍ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സില്‍ കുറിച്ചു.