Short Vartha - Malayalam News

മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; 10 മരണം

ലുമുട്ട് നേവല്‍ ബേസില്‍ രാവിലെ 9.32 ഓടെയായിരുന്നു സംഭവം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെയാണ് രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഹെലികോപ്റ്ററുകളിലുണ്ടായിരുന്ന 10 ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മൃതദേഹം ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായും നാവികസേന അറിയിച്ചു.