Short Vartha - Malayalam News

കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ത്ഥാടകര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് പാതയിലെ രുദ്രപ്രയാഗിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി കിഷോര്‍ അരുണ്‍ പരാട്ടെ (31) ജല്‍ന സ്വദേശി സുനില്‍ മഹാദേവ് കാലെ (24) രുദ്രപ്രയാഗ് സ്വദേശി അനുരാഗ് ബിഷ്ത് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.