Short Vartha - Malayalam News

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലായിരുന്നു സംഭവം. ഇബ്രാഹിം റൈസിക്കു പുറമെ ഇറാന്റെ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തകർ സംഭവം നടന്ന സ്ഥലത്ത് എത്താൻ ശ്രമിക്കുകയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.