Short Vartha - Malayalam News

തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി

തിരുവനന്തപുരത്തെ തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ റെഡിമിക്‌സ് യൂണിറ്റില്‍ ആര്‍.എം.സി എന്ന റെഡിമിക്‌സ് കോണ്‍ക്രീറ്റ് സ്ഥാപനത്തിന്റെ നിര്‍മാണ പ്ലാന്റിലാണ് അപകടമുണ്ടായത്. റെഡിമിക്‌സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേല്‍ മൂടി അമിത മര്‍ദ്ദത്തെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ ഫാക്ടറിയിലെ യന്ത്രഭാഗങ്ങള്‍ തെറിച്ച് ജനവാസ മേഖലയില്‍ വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.