Short Vartha - Malayalam News

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 329 അംഗങ്ങളില്‍ 170 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. സ്വവര്‍ഗ ബന്ധങ്ങള്‍ പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റില്‍ സ്വവര്‍ഗബന്ധങ്ങള്‍ക്ക് വധശിക്ഷ ആയിരുന്നു ഏര്‍പ്പെടുത്തിയത്.