Short Vartha - Malayalam News

മേഘവിസ്‌ഫോടനം; ഹിമാചലിലെ ലേ-മണാലി റോഡിന്റെ ഒരു ഭാഗം അടച്ചു

ഹിമാചലിലെ കുളു ജില്ലയിലെ അഞ്ജനി മഹാദേവ് മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഇതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാതാ-3 ന്റെ ഒരു ഭാഗം അടച്ചു. മാണ്ഡി, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളിലെ 15 റോഡുകളില്‍ ഗതാഗതത്തിന് വിലക്കുണ്ട്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രദേശത്തേക്ക് യാത്ര ചെയ്യാവൂ എന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.