Short Vartha - Malayalam News

കനത്തമഴയും കാറ്റും; KSEBയ്ക്ക് 51.4 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി KSEB അറിയിച്ചു. സംസ്ഥാനമൊട്ടാകെ 5961 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെടുന്ന സ്ഥിതിയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 1694 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 10,836 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 11 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസമുണ്ടായെന്നും KSEB അറിയിച്ചു.