Short Vartha - Malayalam News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണിവരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണമുണ്ടാകുക. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് KSEB അഭ്യർത്ഥിച്ചു.