Short Vartha - Malayalam News

അതിതീവ്ര മഴ; KSEBയുടെ ആയിരത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് തുടരുന്ന അതിശക്തമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി KSEB. മരങ്ങള്‍ കടപുഴകിയും കൊമ്പുകള്‍ ഒടിഞ്ഞു വീണും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകരുകയും നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകളുണ്ടാകുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. രൂക്ഷമായ നാശനഷ്ടമുണ്ടായ മേഖലകളില്‍ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.