Short Vartha - Malayalam News

സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് KSEB

സംസ്ഥാനത്ത് പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും KSEB അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.