Short Vartha - Malayalam News

വയനാട്ടിലെ ദുരന്തമേഖലയിൽ രണ്ടു മാസത്തേക്ക് സൗജന്യ വൈദ്യുതി

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി നിരക്ക് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിലവിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കരുതെന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളില്‍ ഉള്‍പ്പെടുന്ന KSEB യുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് അടുത്ത രണ്ടു മാസം സൗജന്യ വൈദ്യുതി ലഭിക്കുക.