Short Vartha - Malayalam News

KSEB ഓഫീസ് അതിക്രമം: അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവമ്പാടിയിലെ KSEB ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ വീട്ടിലെ വൈദ്യുതി KSEB ഉപാധികളില്ലാതെ പുനഃസ്ഥാപിച്ചു. സംഭവം വിവാദമായതോടെയാണ് KSEB യുടെ നടപടി. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദി ഉണ്ടെന്നും അജ്മലിന്റെ പിതാവ് റസാഖ് പ്രതികരിച്ചു. KSEB ജീവനക്കാർക്ക് എതിരെ നൽകിയ പരാതിയുമായി മുന്നോട്ടു പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും അജ്മലിന്റെ മാതാവ് മറിയം പറഞ്ഞു.