Short Vartha - Malayalam News

സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കേന്ദ്ര വിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണെന്നും നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് KSEB അറിയിപ്പ് നല്‍കിയിരുന്നു.