Short Vartha - Malayalam News

വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

വയനാട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം രൂപ ഉടന്‍ തന്നെ കൈമാറും. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡു കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധന്‍ (32) ഇന്നലെയാണ് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.